പേരാവൂർ : കേരളത്തിലെ ഏറ്റവും വലിയ മാരത്തൺ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടി പേരാവൂർ സ്പോട്സ് ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ നടക്കുന്ന പേരാവൂർ മാരത്തണിൻ്റെ രജിസ്ട്രേഷൻ ഉദ്ഘാടനവും, പിഎസ്എഫ് ഡേ സെലിബ്രേഷനും നടന്നു. തൊണ്ടിയിൽ ഉദയ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പി. വേണുഗോപാൽ ഇന്റർ നാഷണൽ മാസ്റ്റേഴ്സ് മെഡൽ ജേതാവ് രഞ്ജിത്ത് മാക്കുറ്റിയിൽ നിന്ന് സ്വീകരിച്ച് ഉദ് ഘാടനം നിവ്വഹിച്ചു.7500 പേരെ പങ്കെടുപ്പിച്ചു കൊണ്ട് 2025 ഡിസംബർ 27 ന് നടക്കുന്ന പേരാവൂർ മാരത്തോണിൻ്റെ വെബ്സൈറ്റ് ഉദ്ഘാടനം സെൻ്റ് ജോസഫ്സ് മേജർ ആർക്കി എപ്പിസ്കോപ്പൽ ആർച്ച് പ്രീസ്റ്റ് ഫാ. മാത്യു തെക്കെമുറി നിർവഹിച്ചു. യോഗത്തിൽ പേരാവൂർ സ്പോർട്സ് ഫൗണ്ടേഷൻ മെമ്പർ മാരിൽ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച അംഗങ്ങളായ തങ്കച്ചൻ കോക്കാട്ട്, സിജു ജോണി, പ്രദീ പൻ പുത്തലത്ത്,വി യു സെബാസ്റ്റ്യൻ, രമേശൻ ആച്ചേരി,കെ ജെ സെബാസ്റ്റ്യൻ, പോൾ അഗസ്റ്റിൻ, വിനു ജോർജ്, ബെന്നി മ്ലാക്കുഴി എന്നിവരെ മൊമെൻ്റോ നൽകി ആദരിച്ചു.
പേരാവൂർ സ്പോട്സ് ഫൗണ്ടേഷൻ പ്രസിഡൻ്റ് ഫ്രാൻസിസ് ബൈജു ജോർജ് അധ്യക്ഷത വഹിച്ചു. പി.എസ്.എഫിൻ്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെക്കുറിച്ചുള്ള വിവരണം പി.എസ്.എഫ് സ്ഥാപക പ്രസിഡൻ്റ് സ്റ്റാൻലി ജോർജജ് നിർവഹിച്ചു.
വാർഡ് മെമ്പർമാരായ രാജു ജോസഫ്, ബാബു കെ.വി, പി.എസ്.എഫ് വൈസ് പ്രസിഡൻ്റ് ഡെന്നി ജോസഫ് എന്നിവർ ആശംസകൾ നൽകി. പി.എസ് എഫ് ജനറൽ സെക്രട്ടറി എം.സി. കുട്ടിയച്ചൻ സ്വാഗതവും ട്രഷറർ സുജീഷ് എ.പി നന്ദിയും പറഞ്ഞു. തുടർന്ന് പിഎസ് എഫ് ഡേ സെലിബ്രേഷന്റെ ഭാഗമായി നടന്നു. വിവിധ കലാപരിപാടികൾ അരങ്ങേറി.തുടർന്ന് സ്നേഹ വിരുന്നും നൽകി.
Peravoor Marathon is preparing to become number 1 in marathons